മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഗുരുതര ക്രമക്കേട് ആരോപണം; മായ്ക്കാനാകാത്ത മഷിക്ക് പകരം മാര്‍ക്കര്‍ പേന ഉപയോഗിച്ചതില്‍ പ്രതിഷേധം, വോട്ട് ബഹിഷ്കരണ പ്രഖ്യാപനവുമായി പ്രാദേശിക നേതാക്കള്‍

New Update
poll

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണങ്ങള്‍ ശക്തമാകുന്നു. 

Advertisment

പല ബൂത്തുകളിലും മായ്ക്കാന്‍ കഴിയാത്ത മഷിക്ക് പകരം മാര്‍ക്കര്‍ പേനകള്‍ ഉപയോഗിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.

വോട്ടര്‍ പട്ടികകളിലെ അപാകതകളും ബൂത്ത് മാറ്റങ്ങളും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചതായാണ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. 

അതേസമയം, ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ചില പ്രാദേശിക നേതാക്കള്‍ വോട്ട് ബഹിഷ്കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment