യഥാര്‍ത്ഥ എൻസിപി അജിത് പവാര്‍ പക്ഷമെന്ന് മഹാരാഷ്ട്ര സ്പീക്കറും; എംഎൽഎമാരെ അയോഗ്യരാക്കാനാകില്ല ! ശരദ് പവാറിന് വീണ്ടും തിരിച്ചടി

കഴിഞ്ഞ ജൂണിലാണ് എന്‍.സി.പി. പിളര്‍ന്നതും 41 എം.എല്‍.എമാര്‍ പവാറിന്റെ അനന്തരവന്‍ കൂടിയായ അജിത്തിനൊപ്പം ചേര്‍ന്നത്.  തെരഞ്ഞെടുപ്പ് കമ്മിഷനും അജിത് പവാർ വിഭാഗത്തിന് അംഗീകാരം നൽകിയിരുന്നു. 

New Update
sharad pawar ajit pawar

മുംബൈ:  അജിത് പവാർ വിഭാഗത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ച് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ. അജിത് പവാര്‍ പക്ഷ എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാര്‍ പക്ഷം സമര്‍പ്പിച്ച അപേക്ഷ മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേകര്‍ തള്ളി.  

Advertisment

എംഎൽഎമാരുടെ അയോഗ്യതാ പ്രശ്നത്തിൽ അജിത് പവാറിനൊപ്പമാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ വിധി പറഞ്ഞത്.  അജിത് പവാർ വിഭാഗത്തിലെ 41 എംഎൽഎമാരും പാർട്ടിയുടെ താല്പര്യം സംരക്ഷിക്കുകയായിരുന്നുവെന്നും അവരെ അയോഗ്യരാക്കാനാകില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

കഴിഞ്ഞ ജൂണിലാണ് എന്‍.സി.പി. പിളര്‍ന്നതും 41 എം.എല്‍.എമാര്‍ പവാറിന്റെ അനന്തരവന്‍ കൂടിയായ അജിത്തിനൊപ്പം ചേര്‍ന്നത്.  തെരഞ്ഞെടുപ്പ് കമ്മിഷനും അജിത് പവാർ വിഭാഗത്തിന് അംഗീകാരം നൽകിയിരുന്നു. 

Advertisment