മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം ചരിത്ര വിജയം നേടി പത്ത് ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്തിന് ഇതുവരെ മുഖ്യമന്ത്രിയായില്ല. സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചിന് നടക്കും. ഏകനാഥ് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതാവ് ഗിരീഷ് മഹാജന്‍

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതിക്ക് വന്‍ ഭൂരിപക്ഷം ലഭിച്ചിരുന്നു. 132 സീറ്റുകളോടെ ഏറ്റവും വലിയ കക്ഷിയായി ബിജെപി മാറി.

New Update
maharashtra

മുംബൈ:  മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കാതെ മഹായുതി സഖ്യം. ഡിസംബര്‍ അഞ്ചിന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisment

അതിനിടെ, തിങ്കളാഴ്ച ബി.ജെ.പി നേതാവ് ഗിരീഷ് മഹാജന്‍ ഇടക്കാല മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ കാണാന്‍ എത്തി. ഗിരീഷ് മഹാജനെ ബിജെപിയുടെ ട്രബിള്‍ഷൂട്ടര്‍ എന്നാണ് വിളിക്കുന്നത്. 

'ഏകനാഥ് ഷിന്‍ഡെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതനായിരുന്നു, അതിനാല്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ വന്നു, ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഒരു മണിക്കൂര്‍ സംസാരിച്ചു. ഡിസംബര്‍ 5 ന്റെ ഒരുക്കങ്ങളെക്കുറിച്ചും സംസാരിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട ചില ആശയങ്ങള്‍ ഞാനും പങ്കുവെച്ചു. ഏകനാഥ് ഷിന്‍ഡെയെ കണ്ടതിന് ശേഷം ഗിരീഷ് മഹാജന്‍ പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതിക്ക് വന്‍ ഭൂരിപക്ഷം ലഭിച്ചിരുന്നു. 132 സീറ്റുകളോടെ ഏറ്റവും വലിയ കക്ഷിയായി ബിജെപി മാറി.

മുതിര്‍ന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നും ശിവസേനയുടെ ഏകനാഥ് ഷിന്‍ഡെയും എന്‍സിപിയുടെ അജിത് പവാറും ഉപമുഖ്യമന്ത്രിമാരാകുമെന്നുമാണ് സൂചന.

Advertisment