മുംബൈ: അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയെക്കുറിച്ചുള്ള സസ്പെന്‍സ് തുടരുന്നതിനിടെ മഹായുതി നേതാക്കളായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ്, ശിവസേനയുടെ ഏകനാഥ് ഷിന്‍ഡെ, എന്‍സിപിയുടെ അജിത് പവാര്‍ എന്നിവര്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും.
നവംബര്‍ 23 ന്, മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 288 നിയമസഭാ സീറ്റുകളില്‍ 230 സീറ്റുകള്‍ നേടി മഹായുതി തൂത്തുവാരിയിരുന്നു.
ബിജെപി 132 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നു. ശിവസേനയും എന്‍സിപിയും യഥാക്രമം 57 ഉം 41 ഉം നേടി.
ഫലം വന്ന് അഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരാണ് ഉന്നത സ്ഥാനം ഏറ്റെടുക്കുക എന്നതിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം നീക്കാന്‍ സഖ്യകക്ഷികള്‍ക്ക് കഴിഞ്ഞിട്ടില്ല. ബിജെപി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയതിനാല്‍ ഫഡ്നാവിസ് അധികാരം ഏറ്റെടുക്കുമെന്നാണ് സൂചന.