/sathyam/media/media_files/2024/12/04/N4PZevjJakxCJMHCLE2b.jpg)
മുംബൈ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്കെതിരെ മഹായുതി സഖ്യം മികച്ച വിജയം നേടിയ ശേഷവും മഹാരാഷ്ട്രയില്‍ പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള സ്തംഭനാവസ്ഥ 10 ദിവസത്തിലേറെയായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ ബിജെപി ഇന്ന് മുംബൈയില്‍ നിര്‍ണായക നിയമസഭാ കക്ഷി യോഗം നടത്തും.
മഹാരാഷ്ട്രയില്‍ പുതിയ മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം മുമ്പാണ് യോഗം. രാവിലെ 10 മണിക്ക് നടക്കുന്ന യോഗത്തിന്റെ കേന്ദ്ര നിരീക്ഷകരായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെയും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയെയും പാര്‍ട്ടി നിയോഗിച്ചു.
മുഖ്യമന്ത്രി സ്ഥാനം ബിജെപി നേതാന് ദേവേന്ദ്ര ഫഡ്‌നാവിസ് ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യോഗത്തിന് ശേഷം ഫഡ്നാവിസ്, ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവര്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ കാണുകയും മഹായുതി 2 സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുകയും ചെയ്യും.
സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ചൊവ്വാഴ്ച വൈകുന്നേരം ഫഡ്നാവിസ് ഷിന്‍ഡെയെ മുംബൈയിലെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. ഉപമുഖ്യമന്ത്രിയാകാന്‍ ഷിന്‍ഡെ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ മുംബൈയിലെ ആസാദ് മൈതാനിയില്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ടായിരത്തോളം വിവിഐപികളും 40,000 ത്തോളം പ്രവര്‍ത്തകരും പങ്കെടുക്കും.
288 നിയമസഭാ സീറ്റുകളില്‍ 230 സീറ്റുകള്‍ നേടി മഹായുതി സംസ്ഥാന തെരഞ്ഞെടുപ്പ് തൂത്തുവാരിയിരുന്നു. 132 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നു. എക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിന്റെ എന്‍സിപിയും യഥാക്രമം 57, 41 സീറ്റുകള്‍ നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us