രാഷ്ട്രീയ പകപോക്കലുകളേക്കാള്‍ പുരോഗതിക്ക് മുന്‍ഗണന നല്‍കും. ദിശയും വേഗതയും ഒന്നുതന്നെയാണ്, ഞങ്ങളുടെ റോളുകള്‍ മാത്രമേ മാറിയിട്ടുള്ളൂ. മഹാരാഷ്ട്രയുടെ പുരോഗതിക്കായി ഞങ്ങള്‍ തീരുമാനങ്ങള്‍ എടുക്കും. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

സാമൂഹിക, അടിസ്ഥാന സൗകര്യ, വ്യാവസായിക മേഖലകളില്‍ മഹാരാഷ്ട്ര വേഗത്തിലുള്ള വളര്‍ച്ച തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

New Update
Devendra Fadnavis says 'no musical chair' for chief minister's post in Mahayuti

മുംബൈ:   അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. രാഷ്ട്രീയ പകപോക്കലുകളേക്കാള്‍ തന്റെ ഭരണകൂടം പുരോഗതിക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

കഴിഞ്ഞ 2.5 വര്‍ഷമായി, ഞങ്ങള്‍ മഹാരാഷ്ട്രയുടെ വികസനത്തിനായി പ്രവര്‍ത്തിച്ചു. ഇനിയും ഞങ്ങള്‍ മഹാരാഷ്ട്രയുടെ വികസനത്തിനായി പ്രവര്‍ത്തിക്കും. അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ പത്രസമ്മേളനത്തില്‍ ഫഡ്നാവിസ് പറഞ്ഞു.

ദിശയും വേഗതയും ഒന്നുതന്നെയാണ്, ഞങ്ങളുടെ റോളുകള്‍ മാത്രമേ മാറിയിട്ടുള്ളൂ. മഹാരാഷ്ട്രയുടെ പുരോഗതിക്കായി ഞങ്ങള്‍ തീരുമാനങ്ങള്‍ എടുക്കും. ഞങ്ങളുടെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നുള്ള ജനവിധി തന്റെ സര്‍ക്കാരിലുള്ള ജനങ്ങളുടെ പ്രതീക്ഷകളെയും പിന്തുണയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഫഡ്നാവിസ് പറഞ്ഞു. അവരുടെ പ്രതീക്ഷയുടെ സമ്മര്‍ദ്ദം ഞാന്‍ അനുഭവിക്കുന്നു, അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹിക, അടിസ്ഥാന സൗകര്യ, വ്യാവസായിക മേഖലകളില്‍ മഹാരാഷ്ട്ര വേഗത്തിലുള്ള വളര്‍ച്ച തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

മഹാരാഷ്ട്രയില്‍ നിന്ന് ഗുജറാത്തിലേക്ക് വ്യവസായങ്ങള്‍ നീങ്ങുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ഞങ്ങള്‍ ഡാറ്റ സഹിതം പ്രതിപക്ഷത്തിന് ആവര്‍ത്തിച്ച് മറുപടി നല്‍കിയിട്ടുണ്ടെന്നും ഫഡ്നാവിസ് പറഞ്ഞു.

ഇന്ന് ഞാന്‍ നിങ്ങളോട് മറ്റൊരു പുതിയ കാര്യം പറയാം, കഴിഞ്ഞ വര്‍ഷം ലഭിച്ച എഫ്ഡിഐയുടെ 90%, വെറും 6 മാസത്തിനുള്ളിലാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.

ഞാന്‍ ഉടന്‍ തന്നെ ചില വ്യവസായങ്ങള്‍ പ്രഖ്യാപിക്കും. എന്റെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്, ഇത് മഹാരാഷ്ട്രയിലെ ജനങ്ങളെ വളരെയധികം സന്തോഷിപ്പിക്കും-മുഖ്യമന്ത്രി പറഞ്ഞു.

Advertisment