/sathyam/media/media_files/2025/12/19/mahua-moitra-2025-12-19-13-56-59.jpg)
ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐക്ക് അനുമതി നല്‍കിയ ലോക്പാല്‍ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി.
ലോക്പാല്‍, ലോകായുക്ത നിയമത്തിലെ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കുന്നതില്‍ ലോക്പാലിന് പിഴവ് സംഭവിച്ചുവെന്ന് കോടതി വിലയിരുത്തി. അനുമതി നല്‍കുന്ന വിഷയം വീണ്ടും പരിഗണിക്കാനും ഒരു മാസത്തിനുള്ളില്‍ യുക്തിസഹമായ ഉത്തരവ് പുറപ്പെടുവിക്കാനും കോടതി ലോക്പാലിനോട് നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് അനില്‍ ക്ഷേത്രര്‍പാല്‍, ജസ്റ്റിസ് ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
നേരത്തെ, എല്ലാ കക്ഷികളുടെയും വിശദമായ വാദങ്ങള്‍ കേട്ട ശേഷം ഹൈക്കോടതി വിധി പറയാന്‍ മാറ്റിവച്ചിരുന്നു.
സിബിഐക്ക് തനിക്കെതിരെ നടപടിയെടുക്കാന്‍ വഴിയൊരുക്കിയ ലോക്പാലിന്റെ നവംബര്‍ 12 ലെ ഉത്തരവിനെ മൊയ്ത്ര ചോദ്യം ചെയ്തിരുന്നു.
വാദം കേള്‍ക്കല്‍ അവസാനിച്ചപ്പോള്‍, മൊയ്ത്രയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നിധേഷ് ഗുപ്ത സിബിഐ നടപടികള്‍ക്ക് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടെങ്കിലും ആ ഘട്ടത്തില്‍ കോടതി അത് നിരസിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us