New Update
/sathyam/media/media_files/2025/09/01/untitled-2025-09-01-12-44-12.jpg)
ഡല്‍ഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ആഭ്യന്തരമന്ത്രി അമിത് ഷായുടെ തല വെട്ടി മേശപ്പുറത്ത് വയ്ക്കണമെന്ന് പറഞ്ഞ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്തിരുന്നു.
Advertisment
'വിഡ്ഢികള്‍ക്ക് ഭാഷാശൈലി മനസ്സിലാകില്ല'. തന്റെ അഭിപ്രായത്തെ ഒരു ഭാഷാശൈലിയായി പരാമര്‍ശിച്ചുകൊണ്ട് മഹുവ മൊയ്ത്ര പറഞ്ഞു.
ഇന്ത്യയിലേക്കുള്ള അനധികൃത ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റം തടയുന്നതില്‍ പരാജയപ്പെട്ടതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തല വെട്ടണമെന്ന് മഹുവ വെള്ളിയാഴ്ച പറഞ്ഞത് വിവാദമായിരുന്നു.