Advertisment

മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതോടെ സംഭവിച്ചത് അരുംകൊല. ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന് യുവാവ്

കുണ്ഡ്‌ലിക് ഉത്തം കാലെ (32) എന്നയാളാണ് ഭാര്യ മൈനയെ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

New Update
police Untitledplan

മുംബൈ:  ഭാര്യ മൂന്നാമതും ജന്മം നല്‍കിയത് പെണ്‍കുഞ്ഞിനാണെന്ന് അറിഞ്ഞതോടെ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി യുവാവ്.

Advertisment

മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലാണ് സംഭവം. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ഞെട്ടലിലാണ് ഒരു ഗ്രാമം ഇപ്പോഴുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു


കുണ്ഡ്‌ലിക് ഉത്തം കാലെ (32) എന്നയാളാണ് ഭാര്യ മൈനയെ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൈനയുടെ സഹോദരി സമര്‍പ്പിച്ച പരാതിയില്‍ മൂന്ന് പെണ്‍മക്കളെ പ്രസവിച്ചതിന്റെ പേരില്‍ പ്രതി ഭാര്യയെ പരിഹസിക്കുകയും പതിവായി വഴക്കിടുകയും ചെയ്യാറുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


വ്യാഴാഴ്ച രാത്രി ഇത്തരമൊരു തര്‍ക്കത്തിന് ശേഷം അയാള്‍ ഭാര്യയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി


നിലവിളിച്ചു കൊണ്ട് യുവതി വീടിന് പുറത്തേക്ക് ഓടി. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ എത്തിക്കുന്നതിനിടയില്‍ മരിച്ചു. ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Advertisment