/sathyam/media/media_files/2026/02/21/untitled-2026-02-21-12-38-50.jpg)
ജലോര്‍: സ്‌കൂളിലെ താത്കാലികമായി നിര്‍മ്മിച്ച ബ്ലാക്ക് ബോര്‍ഡും ഭിത്തിയും തകര്‍ന്നു വീണ് ആറു വയസ്സുകാരി കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്.
മരുധര്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രീതിയാണ് മരിച്ചത്. ഉച്ചഭക്ഷണ സമയത്ത് മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് സിമന്റ് കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച ബ്ലാക്ക് ബോര്‍ഡും അതിനെ താങ്ങിനിര്‍ത്തിയിരുന്ന ഭിത്തിയും പെട്ടെന്ന് തകര്‍ന്നു വീണത്.
ഫൈബറും സിമന്റ് കട്ടകളും ഉപയോഗിച്ച് നിര്‍മ്മിച്ചതായിരുന്നു ഈ ബ്ലാക്ക് ബോര്‍ഡ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കുകള്‍ കാരണം മരണം സംഭവിക്കുകയായിരുന്നു.
സിമന്റ് കട്ടകള്‍ കൊണ്ട് അഞ്ചു മുതല്‍ ഏഴ് അടി വരെ ഉയരത്തില്‍ താത്കാലികമായി കെട്ടിയുണ്ടാക്കിയ മുറികളിലായിരുന്നു ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. മുളകള്‍ പാകി അതിനു മുകളില്‍ ടാര്‍പ്പായ വലിച്ചുകെട്ടിയായിരുന്നു മേല്‍ക്കൂര നിര്‍മ്മിച്ചിരുന്നത്.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അഞ്ച് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ പ്ലസ് ടു വരെ ഏകദേശം 350-ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us