Advertisment

ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടൽ; മലയാളി യുവാവ് മരിച്ചു

New Update
G

ഡെ​റാ​ഡൂ​ണ്‍: ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് മലാളിയായ യുവാവ് മരിച്ചു. ഇ​ടു​ക്കി ക​മ്പി​ളി​ക​ണ്ടം മു​ക്കു​ടം സ്വ​ദേ​ശി പൂ​വ​ത്തി​ങ്ക​ല്‍ അമൽ മോഹൻ (34) ആണ് മരിച്ചത്.

Advertisment

വെള്ളിയാഴ്ച സമുദ്രനിരപ്പില്‍ നിന്നും 6,000 മീറ്റര്‍ ഉയരത്തിലുള്ള ഗരുഡ കൊടുമുടി കയറുന്നതിനിടെ അമലിന് ശ്വാസംമുട്ടൽ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു

തുടർന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊല്ലം സ്വദേശി വിഷ്ണു ജി നായർ അമലിൻ്റെ ആരോഗ്യനില മോശമാണെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. എൻഡിആർഎഫ് സംഘം ബേസ് ക്യാംപിൽ എത്തിച്ചെങ്കിലും അമലിന്റെ ജീവൻ രക്ഷിക്കാനായില്ല.

Advertisment