New Update
/sathyam/media/media_files/2025/09/26/students-2025-09-26-17-09-23.jpg)
ന്യൂഡൽഹി: രാജ്യകലസ്ഥാനത്ത് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. മൊബൈൽ മോഷണം ആരോപിച്ച് ഒരുകൂട്ടം ആളുകൾ മർദ്ദിക്കുകയായിരുന്നു. സഹായം തേടി പൊലീസിനെ സമീപിച്ചപ്പോൾ വീണ്ടും മർദ്ദിച്ചതായും പരാതിയുണ്ട്. മലയാളികളായ സുദിൻ, അശ്വന്ത് എന്നിവർക്കാണ് മർദനമേറ്റത്.
Advertisment
പൊലീസ് റൂമിൽ എത്തിച്ച് മർദ്ദിച്ചതായി വിദ്യാർത്ഥികൾ പറയുന്നു. ബൂട്ട് ഇട്ട് ചവിട്ടുകയും, മുഖത്ത് അടിക്കുകയും, ഫൈബർ സ്റ്റിക് കൊണ്ട് മർദിക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ പറഞ്ഞു. ഹിന്ദി സംസാരിക്കാൻ ആവശ്യപ്പെട്ട് തല്ലിയെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ വിദ്യാർത്ഥികൾ മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും പരാതി നൽകി.