/sathyam/media/media_files/0T8PCnY93tdh7A5P5jiW.jpg)
ഡല്‍ഹി: തന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തെ മഹത്തായ വിജയമായി വാഴ്ത്തി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ദൈവം അനുഗ്രഹിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം മാലിദ്വീപിനും മാലിദ്വീപുകാര്‍ക്കും ഒരുപോലെ സമൃദ്ധി വര്‍ദ്ധിപ്പിക്കും, മുയിസു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി ഉന്നതതല യോഗങ്ങള്‍ നടത്താന്‍ ലഭിച്ച അവസരത്തിനും അദ്ദേഹം നന്ദി അറിയിച്ചു. ഈ യാത്ര മാലിദ്വീപിനും മേഖലയ്ക്കും വേണ്ടിയുള്ള വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതതല പ്രതിനിധി സംഘത്തിനൊപ്പം പ്രസിഡന്റ് മുയിസു ഞായറാഴ്ച രാഷ്ട്രപതി ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us