New Update
/sathyam/media/media_files/Af3yyDWklmjaOyRSPOx3.jpg)
ഡല്‍ഹി: മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ പൂര്‍ണമായി ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ അറിയിച്ചു. ദ്വീപില്‍ സൈനികര്‍ക്ക് പകരം സാങ്കേതിക വിദഗ്ധരെ നിയമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Advertisment
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് മാനുഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമായി വിന്യസിച്ച സൈനികരെ ഒഴിപ്പിച്ച് പകരം സാങ്കേതിക വിദഗ്ധരെ മാലിദ്വീപില്‍ വിന്യസിക്കാനാണ് ധാരണയായിരിക്കുന്നത്.
വിഷയത്തില്‍ ഇന്ത്യയും മാലിദ്വപീപും നിര്‍ണായക ചര്‍ച്ചകള്‍ നടന്നതായും മാര്‍ച്ച് 10-നകം മൂന്ന് വ്യോമയാന പ്ലാറ്റ്‌ഫോമുകളില്‍ ഒന്നില്‍ സൈന്യത്തെ മാറ്റണമെന്നും മെയ് 10-നകം മറ്റ് രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും സൈനികരെ മാറ്റണമെന്നും മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.