പ്രശസ്ത ഫൈറ്റ് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു

New Update
malasyia-bhaskar

ചെന്നൈ: പ്രശസ്ത ഫൈറ്റ് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Advertisment

ഫാസില്‍, സിബി മലയില്‍, സിദ്ധിഖ് തുടങ്ങി മലയാളത്തിലെ മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പം മലേഷ്യ ഭാസ്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രണ്ട്‌സ്, മൈ ഡിയര്‍ കരടി, കൈയ്യെത്തും ദൂരത്ത്, അമൃതം, ബോഡി ഗാര്‍ഡ് എന്നീ ചിത്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

പുതുമുഖ സംവിധായകര്‍ക്കൊപ്പവും ചിത്രങ്ങളിലൂടെ ഫൈറ്റ് കൊറിയോഗ്രാഫിയുമായി അദ്ദേഹം എത്തിയിരുന്നു. പ്രേക്ഷകർക്ക് ഏറെ സൂപരിചിതനായിരുന്ന സ്റ്റണ്ട് മാസ്റ്ററാണ് ഭാസ്‌കർ. സംസ്‌കാരം മലേഷ്യയില്‍ നടക്കും.

Advertisment