ലഖ്നൗ: ലഖ്നൗവിലെ ഫീനിക്സ് പലാസിയോ മാളില്‍ നടന്ന സംഘര്‍ഷത്തിനിടെ സുരക്ഷാ ജീവനക്കാരനെ വെടിവെച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
മൂന്ന് പ്രതികളും വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ അവരില്‍ ഒരാളുടെ ജന്മദിനം ആഘോഷിക്കാന്‍ മാളിലെത്തി
അവരെ തടഞ്ഞ സെക്യൂരിറ്റി ഗാര്‍ഡുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടു. ബലമായി കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു.
വഴിയാത്രക്കാര്‍ ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മൂന്ന് പേര്‍ ഒരു മനുഷ്യനെ മര്‍ദിക്കുന്നതും വെടിവയ്ക്കുന്നതും കാണാം
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട മൂന്ന് പ്രതികളെ പോലീസ് പിടികൂടി.