ഡൽഹി: ജമ്മു കാശ്മീരിലെ കത്വയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം.
റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തളർച്ച അനുഭവപ്പെട്ട ഖർഗെയെ ഒപ്പമുണ്ടായിരുന്നവർ താങ്ങിപ്പിടിച്ച് കസേരയിലിരുത്തി.
പിന്നീട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ പറഞ്ഞു.