Advertisment

തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടികൾ അനിവാര്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കാലത്തിനനുസരിച്ച് പാർട്ടിയും മാറിയേ തീരൂവെന്നും പ്രവർത്തക സമിതിയിൽ ഖാർഗെയുടെ വിമർശനം. തെരഞ്ഞെടുപ്പിന് മുമ്പുള്ള അനുകൂലാന്തരീക്ഷം എപ്പോഴും ജയത്തിലേക്ക് നയിക്കണമെന്നില്ലെന്നും ഓർമിപ്പിച്ച് ഖാർഗെ

New Update
പണവും അധികാരവും ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി നീക്കം; ഉദ്ദവ് താക്കറെ എങ്ങനെ പ്രശ്നം പരിഹരിക്കുമെന്നത് കാത്തിരുന്ന് കാണാമെന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗെ

ഡൽഹി: തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടികൾ അനിവാര്യമായി വന്നിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ വ്യക്തമാക്കി.

Advertisment

താഴേ തട്ട് മുതൽ ബ്ലോക്ക്, ജില്ലാ എ.ഐ.സി.സി തലം വരെ അടിമുടി മാറ്റം അനിവാര്യമാണെന്നും മാറുന്ന കാലത്തിനനുസരിച്ച് മാറിയേ തീരൂ എന്നും ഖാർഗെ തുടർന്നു.

ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ കനത്ത തോൽവിയെ തുടർന്നാണ് ഖാർഗെയുടെ ആഭ്യന്തര വിമർശനം. കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ ഒരു സന്ദേശമാണെന്ന് ഖാർഗെ പറഞ്ഞു.

തൊഴിലില്ലായ്, വിലക്കയറ്റം, ജാതി സെൻസസ് തുടങ്ങിയ ദേശീയ വിഷയങ്ങളുണ്ടാകും. എന്നാൽ അതോടൊപ്പം പ്രാദേശിക വിഷയങ്ങൾ കണ്ടെത്തണം.

ദേശീയ നേതാക്കളെയും ദേശീയ വിഷയങ്ങളെയും ആശ്രയിക്കരുതെന്നും സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പ്രാദേശിക വിഷയങ്ങൾ കണ്ടെത്തുകയാണ് വേണ്ടതെന്നും ഖാർഗെ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പുള്ള അനുകൂലാന്തരീക്ഷം എപ്പോഴും ജയത്തിലേക്ക് നയിക്കണമെന്നില്ലെന്ന് ഖാർഗെ ഓർമിപ്പിച്ചു.

Advertisment