മല്ലികാർജുൻ ഖാർഗെയുടെ പേസ്‌മേക്കർ ശസ്ത്രക്രിയ വിജയകരം; ആരോഗ്യനില മെച്ചപ്പെട്ടെന്ന് റിപ്പോർട്ട്

പ്രായസഹജമായ പ്രശ്നങ്ങളും ശ്വാസതടസ്സവും കാരണം പേസ്‌മേക്കർ സ്ഥാപിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഹൃദയമിടിപ്പ് സ്ഥിരപ്പെടുത്തുന്നതിന് ഇത് ആവശ്യമാണെന്ന് അവർ പറഞ്ഞിരുന്നു

New Update
Mallikarjun Kharge

ബെം​ഗളൂരു:  കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ  പേസ്‌മേക്കർ ശസ്ത്രക്രിയയ്ക്ക് വിധേയനായതായും അദ്ദേഹത്തിന്റെ ആരോ​ഗ്യനില  മെച്ചപ്പെട്ടതായും അറിയിച്ച് മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ. 

Advertisment

83 കാരനായ ഖാർ​ഗെയെ നഗരത്തിലെ എംഎസ് രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു . 

"പ്രായസഹജമായ പ്രശ്നങ്ങളും ശ്വാസതടസ്സവും കാരണം പേസ്‌മേക്കർ സ്ഥാപിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഹൃദയമിടിപ്പ് സ്ഥിരപ്പെടുത്തുന്നതിന് ഇത് ആവശ്യമാണെന്ന് അവർ പറഞ്ഞിരുന്നു. അതല്ലാതെ, ഒരു പ്രശ്‌നവുമില്ല. നടപടിക്രമം പൂർത്തിയായി. എല്ലാം ശരിയും സ്ഥിരതയുള്ളതുമാണ്. ആരും വിഷമിക്കേണ്ട ആവശ്യമില്ല. ജനങ്ങളുടെ അനുഗ്രഹവും ആഗ്രഹവും ഉണ്ടെങ്കിൽ, അദ്ദേഹത്തിന് (ഖാർഗെ) മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല", പ്രിയങ്ക് ഖാർഖെ പറഞ്ഞു.  

Advertisment