രാഹുല്‍ ഗാന്ധിക്കെതിരെ എന്‍ഡിഎ നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍, നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍; പാര്‍ട്ടിയെയും സഖ്യകക്ഷികളെയും നിയന്ത്രിക്കണമെന്ന് മോദിയോട് ഖാര്‍ഗെ

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എന്‍ഡിഎ നേതാക്കള്‍ നടത്തുന്ന പരാമർശത്തിൽ ആശങ്കയും നിരാശയും പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു

New Update
narendra modi rahul gandhi mallikarjun kharge

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എന്‍ഡിഎ നേതാക്കള്‍ നടത്തുന്ന പരാമർശത്തിൽ ആശങ്കയും നിരാശയും പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

Advertisment

കേന്ദ്രമന്ത്രി രവ്‌നീത് ബിട്ടു രാഹുല്‍ ഗാന്ധിയെ 'നമ്പര്‍ വണ്‍ തീവ്രവാദി' എന്ന് വിളിച്ചതും, ശിവസേന എംഎൽഎയുടെ വധഭീഷണിയും ഉള്‍പ്പെടെയുള്ളവ അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് ഖാർഗെ കത്തിൽ പറഞ്ഞു.

ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനയുടെ മൂല്യങ്ങൾക്കും ഏറെ പ്രാധാന്യമുള്ളതിനാൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് ഖാർഗെ പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇത്തരം ഭീഷണികൾ ബിജെപിയുടെയും സഖ്യകക്ഷികളുടെയും സൃഷ്ടിയാണെന്ന് കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു. കേന്ദ്രസർക്കാരിലെ മന്ത്രിമാരിൽ നിന്നാണ് പ്രതിപക്ഷ നേതാവിന് നേരെ ഇത്തരം നിരവധി പരാമർശങ്ങൾ ഉണ്ടായതെന്ന് ഖാർഗെ പറഞ്ഞു.

പാർട്ടിയെയും സഖ്യകക്ഷികളെയും നിയന്ത്രിക്കണമെന്നും, ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ കർശന നടപടിയെടുക്കാനും ഖാർഗെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Advertisment