ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/rXEcqhTJ6Rb19Wq6chdS.jpg)
ന്യൂഡല്‍ഹി: മൂന്നാം തവണയും അധികാരത്തിലെത്തുന്നതില്‍ നിന്ന് ബിജെപിയെ തടയാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി 128 സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖാര്‍ഗെ പ്രതീക്ഷകള്‍ പങ്കുവച്ചത്.
Advertisment
ഇന്ത്യാ മുന്നണിയിലെ പാർട്ടികൾ തമ്മിൽ വോട്ടുകൾ പരസ്പരം കൈമാറുന്നതിൽ വിജയിച്ചു. വോട്ടെണ്ണുന്നതിൽ ഒരു ഇടപെടലും ഇല്ലെന്ന് ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ശനിയാഴ്ച മുന്നണി യോഗം വിളിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധിയെയാണ് താന്‍ പരിഗണിക്കുന്നത്. അദ്ദേഹം രാജ്യത്തെ യുവാക്കളെ പ്രതിനിധീകരിക്കുന്നുവെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.