ബീഹാർ പരാജയം: ഉന്നതതല യോഗം ചേർത്ത് കോൺഗ്രസ് അധ്യക്ഷൻ

എന്‍ഡിഎ ബീഹാറില്‍ പിടി മുറുക്കുകയും കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കുകയും ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് യോഗം.

New Update
Untitled

ഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ യോഗം വിളിച്ചുചേര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

Advertisment

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.


എന്‍ഡിഎ ബീഹാറില്‍ പിടി മുറുക്കുകയും കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കുകയും ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് യോഗം. 


നവംബര്‍ 14 ന് ഫലം പ്രഖ്യാപിച്ച ഉടന്‍ തന്നെ കോണ്‍ഗ്രസ് വോട്ട് ചോര്‍ച്ച ആരോപിച്ചു , മത്സരം തുടക്കം മുതല്‍ തന്നെ അന്യായമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി വാദിച്ചു. 

പാര്‍ട്ടിയും ഇന്ത്യാ സഖ്യവും പരാജയത്തെക്കുറിച്ച് വിശദമായ അവലോകനം നടത്തുമെന്നും 'ജനാധിപത്യത്തെ രക്ഷിക്കാന്‍ കൂടുതല്‍ ഫലപ്രദമായ ശ്രമങ്ങള്‍ നടത്തുമെന്നും' അദ്ദേഹം പറഞ്ഞു. 

Advertisment