Advertisment

പ്രതിപക്ഷ അംഗമെന്ന നിലയിൽ മോദിക്കെതിരെ കടമ നിറവേറ്റി; തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും തൻ്റെ പ്രതിബദ്ധത അചഞ്ചലമായി തുടരും; എഐസിസി പ്രസിഡൻ്റ്, ഇൻഡ്യ മുന്നണി ചെയർമാൻ എന്നീ ഉത്തരവാദിത്തങ്ങൾ എനിക്കുണ്ട്‌; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിൻ്റെ കാരണം വ്യക്തമാക്കി മല്ലികാർജുൻ ഖർഗെ

ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് ഹേമന്ത് സോറനെതിരെ കുറ്റം ചുമത്താതിരുന്നിട്ടും അറസ്റ്റിലേക്ക് നയിച്ചത്. ജനങ്ങൾ ഇത് മനസിലാക്കിയിട്ടുണ്ടെന്നും ഇതെല്ലം ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
mallikarjun kharge

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിൻ്റെ കാരണം വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. എഐസിസി പ്രസിഡൻ്റ്, ഇൻഡ്യ ബ്ലോക്കിൻ്റെ ചെയർമാൻ എന്നീ ഉത്തരവാദിത്തങ്ങൾ തനിക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment

പ്രതിപക്ഷ അംഗമെന്ന നിലയിൽ മോദിക്കെതിരെ താൻ കടമ നിറവേറ്റിയെന്നും ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും തൻ്റെ പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്നും ഖർഗെ വ്യക്തമാക്കി. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് ഹേമന്ത് സോറനെതിരെ കുറ്റം ചുമത്താതിരുന്നിട്ടും അറസ്റ്റിലേക്ക് നയിച്ചത്.

ജനങ്ങൾ ഇത് മനസിലാക്കിയിട്ടുണ്ടെന്നും ഇതെല്ലം ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഖർഗെ ഇക്കാര്യം വ്യക്തമാക്കിയത്.

'ഇൻഡ്യ സഖ്യത്തിൻ്റെ പ്രകടനം പ്രതീക്ഷ നൽകുന്നതാണ്. മോദിയെ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് തടയാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ പാർട്ടിയുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ഞങ്ങൾ തടയും.

ചില സംസ്ഥാനങ്ങളിൽ പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിൽ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ ഒരു പൊതു ലക്ഷ്യമുണ്ട്, ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണത്. വോട്ടെടുപ്പിന് ശേഷം ഇപ്പോൾ മാറിനിൽക്കുന്നവരും സഖ്യത്തിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

ബിജെപിയെ എതിർക്കുന്ന മറ്റ് പല പാർട്ടികളും ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് ഹേമന്ത് സോറനെതിരെ കുറ്റം ചുമത്താതിരുന്നിട്ടും അറസ്റ്റിലേക്ക് നയിച്ചത്. ജനങ്ങൾ ഇത് മനസിലാക്കിയിട്ടുണ്ടെന്നും ഇതെല്ലം ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment