/sathyam/media/media_files/KQTR4csukzvs7MypqHKf.jpg)
കൊല്‍ക്കത്ത: തന്നെ പരമാത്മാവ് ഒരു ലക്ഷ്യത്തിനായി അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്.
ദൈവങ്ങള്‍ രാഷ്ട്രീയം ചെയ്യരുതെന്നും കലാപം ഉണ്ടാക്കരുതെന്നും മമത പറഞ്ഞു.കൊല്‍ക്കത്തയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മമത.
മോദി സ്വയം ദൈവമായി കരുതുന്നുവെങ്കില്‍ അദ്ദേഹത്തിന് ഒരു ക്ഷേത്രം പണിയണം, അദ്ദേഹം അവിടെ ഇരുന്ന് രാജ്യത്തെ ശല്യപ്പെടുത്തുന്നത് അവസാനിപ്പിക്കണം.'ഒരാള്‍ പറയുന്നു അദ്ദേഹം ദൈവങ്ങളുടെ ദൈവമാണെന്ന്. ഒരു നേതാവ് പറയുന്നു ഭഗവാന്‍ ജഗന്നാഥന്‍ തന്റെ ഭക്തനാണെന്ന്. അദ്ദേഹം ദൈവമാണെങ്കില്‍ ദൈവം രാഷ്ട്രീയം ചെയ്യരുത്.-മമത പറഞ്ഞു.
ദൈവം കലാപം ഉണ്ടാക്കരുത്. അദ്ദേഹത്തിന് ഒരു ക്ഷേത്രം പണിയുകയും അവിടെ അദ്ദേഹത്തെ ആരാധിക്കുകയും പ്രസാദവും പൂക്കളും അര്‍പ്പിക്കുകയും ചെയ്യും,'' മമത പരിഹസിച്ചു.
പ്രധാനമന്ത്രി മോദി അടുത്തിടെ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ ദൈവം അയച്ചതാണെന്നു പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us