/sathyam/media/media_files/eIDMlXYmv7tM09q1jnop.jpg)
കൊല്‍ക്കത്ത: തന്റെ ഹൃദയം റിമാല്‍ ചുഴലിക്കാറ്റിന്റെ ദുരിതം അനുഭവിക്കുന്നവരുടെ കൂടെയാണെന്നും അതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു തൊട്ടുമുന്‍പായുള്ള ഇന്ത്യാസഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്നും അറിയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
'ഇതെല്ലാം ഉപേക്ഷിച്ച് എനിക്കെങ്ങനെയാണു പോകാനാവുക? റിമാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് എനിക്കു മുഖ്യം. ഇവിടെ യോഗം ചേര്‍ന്നാലും എന്റെ ഹൃദയം റുമാല്‍ ചുഴലിക്കാറ്റിന്റെ ദുരിതം അനുഭവിക്കുന്നവരുടെ കൂടെയാവും.
മാത്രമല്ല, ജൂണ്‍ ഒന്നിനു ബംഗാളില്‍ 9 സീറ്റിലേക്കുള്ള വോട്ടെടുപ്പ് നടക്കുകയാണ്. അതിനാല്‍ ഇന്ത്യാസഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കാനാകില്ല- മമത പറഞ്ഞു.
ജൂണ്‍ ഒന്നിനാണ് ഇന്ത്യാസഖ്യ നേതാക്കളുടെ യോഗം തീരുമാനിച്ചിട്ടുള്ളത്. മദ്യനയക്കേസില്‍ ജാമ്യത്തിലിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് തിഹാര്‍ ജയിലില്‍ തിരിച്ചെത്തേണ്ടതിനു തലേന്നാണ് യോഗം ചേരുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us