Advertisment

ബലാത്സംഗ കേസില്‍ പ്രതികൾക്ക് തൂക്കുകയർ; നിയമ ഭേദഗതിക്കൊരുങ്ങി പശ്ചിമബംഗാള്‍

അടുത്തയാഴ്‌ച തന്നെ ഇത് സംബന്ധിച്ച നിയമഭേദഗതി നിയമസഭയില്‍ കൊണ്ടുവരും.

New Update
mamata banerjee1

കൊല്‍ക്കത്ത: ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീണ്ടും രംഗത്ത്. ഇത്തരം കേസുകളില്‍ വധശിക്ഷ ഉറപ്പാക്കാന്‍ തന്‍റെ സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും മമത അറിയിച്ചു.

Advertisment

അടുത്തയാഴ്‌ച തന്നെ ഇത് സംബന്ധിച്ച നിയമഭേദഗതി നിയമസഭയില്‍ കൊണ്ടുവരും. ഇതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുമെന്നും മമത വ്യക്തമാക്കി.

ഇത് സംബന്ധിച്ച ബില്‍ നിയമസഭ പാസാക്കിയ ശേഷം ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണറുടെ അനുമതി ലഭിക്കാത്ത പക്ഷം സംസ്ഥാനത്തെ മുഴുവന്‍ സ്‌ത്രീകളും രാജ്‌ഭവന് മുന്നില്‍ സത്യഗ്രഹം അനുഷ്‌ഠിക്കണമെന്നും മമത ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന് അധികാരം ഉണ്ടായിരുന്നെങ്കില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതികള്‍ക്ക് ഒരാഴ്‌ചയ്ക്കകം തന്നെ വധശിക്ഷ നല്‍കുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തൃണമൂല്‍കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്‍റെ സ്ഥാപക ദിന റാലിയില്‍ സംസാരിക്കവെ ആണ് മമത ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

ബിജെപി തന്‍റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന ബന്ദിനെയും മമത വിമർശിച്ചു. ഇവര്‍ ആദ്യം പ്രധാനമന്ത്രിയുടെ വീട്ടുപടിക്കല്‍ ബന്ദും സത്യഗ്രഹവും നടത്തട്ടെയെന്ന് മമത പറഞ്ഞു.

 ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളില്‍ ബലാത്സംഗങ്ങളും സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ആവര്‍ത്തിച്ച് അരങ്ങേറിയിട്ടും ഒരൊറ്റ ബിജെപി പ്രവര്‍ത്തകന്‍ പോലും രാജി വച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Advertisment