/sathyam/media/media_files/2025/12/31/untitled-2025-12-31-15-01-16.jpg)
ഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് തീവ്രവാദ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി ആരോപിച്ചതിന് പിന്നാലെ അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
പഹല്‍ഗാം ആക്രമണം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയതാണോ എന്ന് അവര്‍ ചോദിച്ചു. ബംഗാളിലെ ബങ്കുരയിലെ ബിര്‍സിംഗ്പൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് തൃണമൂല്‍ മേധാവി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദുഷ്യാസനനും ദുര്യോധനനുമാണെന്ന് വിശേഷിപ്പിച്ചു.
'ശകുനിയുടെ ശിഷ്യനായ ദുശ്ശാസനന്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ബംഗാളില്‍ വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് വന്നാലുടന്‍ ദുശ്ശാസനനും ദുര്യോധനനും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും,' മമത പറഞ്ഞു.
ഡിസംബര്‍ 20 ന് പ്രധാനമന്ത്രി മോദി ബംഗാള്‍ സന്ദര്‍ശിച്ചപ്പോള്‍, 2026 ലെ ബംഗാള്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമിത്ഷാ നിലവില്‍ മൂന്ന് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us