ബംഗാളില്‍ ബിഎല്‍ഒ ജീവനൊടുക്കിയത് താങ്ങാനാവാത്ത സമ്മര്‍ദ്ദം മൂലം. ഇതുവരെ മരിച്ചത് 28 പേര്‍. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത ബാനര്‍ജി

New Update
mamatha banarjee

കൊല്‍ക്കത്ത: എസ്‌ഐആര്‍ ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ബംഗാളില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്‌തെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി.

Advertisment

തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്‌ഐആര്‍ ഫീല്‍ഡ് വര്‍ക്കര്‍മാര്‍ക്ക് മനുഷ്യത്വരഹിതമായ സമ്മര്‍ദ്ദം ഏല്‍പ്പിക്കുകയാണെന്നും ഇതുവരെ 28 പേര്‍ ജീവനൊടുക്കിയെന്നും മമത ബാനര്‍ജി പറഞ്ഞു.


മരിച്ചയാള്‍ ഒരു അങ്കണവാടി ജിവനക്കാരിയും ബിഎല്‍ഒയുമായി പ്രവര്‍ത്തിക്കുന്ന ആളായിരുന്നെന്നും മമത ബാനര്‍ജി പറഞ്ഞു.


തെരഞ്ഞെടുപ്പ് കമ്മീഷന്റെ താങ്ങാനാവാത്ത സമ്മര്‍ദ്ദമാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചത്. ബിഎല്‍ഒയുടെ മരണത്തില്‍ ആഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മമത പറഞ്ഞു. 

എസ്‌ഐആര്‍ ആരംഭിച്ചതുമുതല്‍ ഇതിനകം 28 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും ചിലര്‍ അമിത ജോലിയും സമ്മര്‍ദ്ദവും കാരണവും മറ്റ് ചിലര്‍ ഭയവും ആശങ്കയും കാരണമാണ് ജീവനൊടുക്കിയതെന്നും മമത കൂട്ടിച്ചേര്‍ത്തു.


ആസുത്രണം ഇല്ലാതെ തെരഞ്ഞടുപ്പ് കമ്മീഷന്‍ എസ്‌ഐആര്‍ നടപടികള്‍ ജീവനക്കാരെ അടിച്ചേല്‍പ്പിച്ചതുമൂലമുള്ള ജോലിഭാരം കാരണമാണ് വിലയേറിയ ജീവനുകള്‍ നഷ്ടപ്പെടുന്നത്. 


രാഷ്ട്രീയ യജമാനന്‍മാരെ പ്രീതിപ്പെടുത്തുന്നതിനായി മൂന്ന് വര്‍ഷം മുന്‍പ് എടുത്ത ഒരുതീരുമാനം തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത് നില്‍ക്കെ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും ബിഎല്‍ഒമാര്‍ക്ക് മനുഷ്യത്വരഹിതമായ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുന്നതായും മമത പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മനഃസാക്ഷിയോടെ പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞ മമത എസ്‌ഐആര്‍ നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഈ രീതിയില്‍ എസ്‌ഐആര്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ കുടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

Advertisment