മുർഷിദാബാദ് സന്ദർശിക്കാൻ ഗവർണർ ആനന്ദ ബോസിനെ അനുവദിക്കില്ലെന്ന് മമതാ ബാനർജി

New Update
mamatha banarjee

ഡൽഹി: മുർഷിദാബാദിൽ ആക്രമണം നടന്ന സ്ഥലങ്ങൾ സന്ദർശിക്കാൻ ഗവർണറെ അനുവദിക്കില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

Advertisment

വെള്ളിയാഴ്ച മുർഷിദാബാദ് സന്ദർശിക്കുമെന്ന് ഗവർണർ ആനന്ദ ബോസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം .

അക്രമത്തെ പറ്റി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നും ഇരകൾക്ക് സംസ്ഥാന സർക്കാർ വീടുവച്ച് നൽകുമെന്നും മമത പറഞ്ഞു. ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും അവർ വ്യക്തമാക്കി.

ബംഗാളിൽ അക്രമികളെ പ്രവേശിപ്പിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ ഗൂഢാലോചന നടത്തുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു.