ഡൽഹി: വയനാട്ടിൽ ഉണ്ടായത് ഗുരുതരമായ ദുരന്തമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഉരുൾപൊട്ടൽ പ്രദേശം സന്ദർശിക്കാനും സഹായം നൽകാനായി തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ഒരു സംഘം വയനാട്ടിൽ എത്തും.
തൃണമൂൽ കോൺഗ്രസ് എംപിമാരായ സാകേത് ഗോഖലെയും സുസ്മിത ദേവും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും. എംപിമാർ രണ്ടുദിവസം അവിടെ തങ്ങുമെന്നും മമത പറഞ്ഞു.