എസ്ഐആർ വഴി ഒരു വോട്ടും നീക്കം ചെയ്യാൻ അനുവദിക്കില്ല. താൻ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം ആരും ബി​ജെ​പി​യെ ഭയപ്പെടേണ്ടന്ന് മമത. കേന്ദ്രത്തെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കടന്നാക്രമിച്ച് മ​മ​ത ബാ​ന​ർ​ജി

New Update
mamatha banarjee

കൊ​ൽ​ക്ക​ത്ത: എ​സ്ഐ​ആ​റി​ലൂ​ടെ സം​സ്ഥാ​ന​ത്തെ ഒ​രു വോ​ട്ട് പോ​ലും നീ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ൽ താ​ൻ ഇ​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ഒ​രാ​ളും എ​സ്ഐ​ആ​റി​നെ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞു.

Advertisment

"എ​ന്തി​നാ​ണ് എ​സ്ഐ​ആ​ർ ന​ട​ത്തു​ന്ന​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പോ​ലും വ്യ​ക്ത​ത​യി​ല്ല. ബം​ഗ്ലാ​ദേ​ശി​ക​ളെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കാ​നാ​ണെ​ന്നാ​ണ് പ​റ‍​യു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ മ​ധ്യ​പ്ര​ദേ​ശി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലും എ​ന്തി​നാ​ണ് എ​സ്ഐ​ആ​ർ ന​ട​ത്തു​ന്ന​ത്.'- മ​മ​ത ചോ​ദി​ച്ചു.

"ഒ​രു കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി​യും ഓ​ർ​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ഇ​തേ വോ​ട്ട​ർ പ​ട്ടി​ക വ​ച്ച് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ണ് നി​ങ്ങ​ൾ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.

ഈ ​വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ആ​ളു​ക​ളെ നീ​ക്കം ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രും രാ​ജി​വ​ച്ച് പു​റ​ത്തു​പോ​ക​ണം. അ​താ​ണ് വേ​ണ്ട​ത്.'-​മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisment