/sathyam/media/media_files/2025/01/13/8BYL66ePAFnxtnC4Jxyu.jpg)
ന്യൂഡല്‍ഹി:പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോല്‍ക്കത്ത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്.
രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പാക്) യുമായി ബന്ധപ്പെട്ട ഇ.ഡി. റെയ്ഡിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടപെട്ട് രേഖകളും ഇലക്ട്രോണിക് തെളിവുകളും 'ബലമായി' എടുത്തുകൊണ്ടുപോയെന്നാണ് ഇഡിയുടെ ആരോപണം.
ഐ-പാക് ഓഫീസിലും കോ-ഫൗണ്ടര്‍ പ്രതീക് ജെയിന്‍റെ വസതിയിലും ഇഡി തിരച്ചില്‍ നടത്തുകയായിരുന്നു.
കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു റെയ്ഡ്.
മമത ബാനര്‍ജി പൊലീസ് സംഘത്തോടൊപ്പം എത്തി ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചെന്നും പ്രധാന തെളിവുകളായ ഫിസിക്കല്‍ ഡോക്യുമെന്‍റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ബലമായി എടുത്തുകൊണ്ടുപോയെന്നും ഇഡി ആരോപിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us