തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയിൽ നേരിട്ടെത്താൻ മമത; ബംഗാളിലെ വോട്ടർ പട്ടിക പുതുക്കലിൽ '140 മരണം'; നിയമപോരാട്ടം കടുക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പക്ഷപാതത്തോടെയും സ്വേച്ഛാധിപത്യപരമായും ആണ് വോട്ടര്‍ പട്ടിക പുനഃപരിശോധന നടത്തുന്നതെന്ന് മമത ആരോപിക്കുന്നു.

New Update
mamatha banarjee

ഡല്‍ഹി: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുനഃപരിശോധനാ പ്രക്രിയയുടെ നിയമസാധുത ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകും.

Advertisment

ഫെബ്രുവരി 4 ബുധനാഴ്ച കേസ് കോടതി പരിഗണിക്കുമ്പോള്‍ മമത കോടതിയിലുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇസഡ് പ്ലസ് (Z+) കാറ്റഗറി സുരക്ഷയുള്ള മമതയുടെ സന്ദര്‍ശനത്തിന് സുപ്രീം കോടതിയുടെ സുരക്ഷാ വിഭാഗം അനുമതി നല്‍കിയിട്ടുണ്ട്.


തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പക്ഷപാതത്തോടെയും സ്വേച്ഛാധിപത്യപരമായും ആണ് വോട്ടര്‍ പട്ടിക പുനഃപരിശോധന നടത്തുന്നതെന്ന് മമത ആരോപിക്കുന്നു.

എസ്ഐആര്‍ പ്രക്രിയ മൂലം സംസ്ഥാനത്ത് ജനങ്ങള്‍ വലിയ ദുരിതത്തിലാണ്. ഇതുവരെ 140 ഓളം മരണങ്ങള്‍ ഈ പ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായതായി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ മമത അവകാശപ്പെട്ടു.


നിലവിലുള്ള നിയമങ്ങളെ കാറ്റില്‍ പറത്തിയും മാനുഷിക പരിഗണനകള്‍ ഇല്ലാതെയുമാണ് കമ്മീഷന്റെ നീക്കങ്ങളെന്നും ഹര്‍ജിയില്‍ പറയുന്നു.


ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു വോട്ടര്‍ പട്ടിക പുനഃപരിശോധനയ്ക്കായി 8,100 മൈക്രോ നിരീക്ഷകരെ വിന്യസിച്ചതിനെയും മമത രൂക്ഷമായി വിമര്‍ശിച്ചു.

Advertisment