Advertisment

'400ലധികം നേടുമെന്നാണ് ബിജെപി പറയുന്നത്. 200 സീറ്റെന്ന കടമ്പ മറികടക്കാൻ ഞാൻ അവരെ വെല്ലുവിളിക്കുകയാണ്'; 400ലധികം മണ്ഡലങ്ങളിൽ വിജയം നേടുമെന്ന ബിജെപി പ്രഖ്യാപനത്തെ വെല്ലുവിളിച്ച് മമത ബാനർജി

New Update
ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണങ്ങളില്‍ പൊലിഞ്ഞത് 19 ജീവൻ; വിഷയത്തില്‍ സര്‍ക്കാര്‍ കക്ഷി രാഷ്ട്രീയം നോക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ജോലിയും നൽകും. അക്രമം അഴിച്ചുവിട്ട് രാഷ്ട്രീയ ലാഭം നേടുന്നത് ആര്? ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് മമതയും ആവർത്തിച്ചു പറയുന്നു

കൃഷ്ണന​ഗർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ 400ലധികം മണ്ഡലങ്ങളിൽ വിജയം നേടുമെന്ന ബിജെപി പ്രഖ്യാപനത്തെ വെല്ലുവിളിച്ച് പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമത ബാനർജി. 200 മണ്ഡലങ്ങളിലെങ്കിലും വിജയിച്ചുകാണിക്കാൻ അവർ ബിജെപിയെ വെല്ലുവിളിച്ചു.

'400ലധികം നേടുമെന്നാണ് ബിജെപി പറയുന്നത്. 200 സീറ്റെന്ന കടമ്പ മറികടക്കാൻ ഞാൻ അവരെ വെല്ലുവിളിക്കുകയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 200ലധികം ഇടങ്ങളിൽ വിജയിക്കുമെന്നാണ് അവർ പറഞ്ഞത്, പക്ഷേ 77 വരെയേ നേടാനായുള്ളു'- മമത പറഞ്ഞു.

 'ബം​ഗാളിൽ ഇൻഡ്യ സഖ്യമില്ല. കോൺ​ഗ്രസും സിപിഐഎമ്മും ഇവിടെ പ്രവർത്തിക്കുന്നത് ബിജെപിക്കു വേണ്ടിയാണ്'- കൃഷ്ണന​ഗർ മണ്ഡലത്തിൽ മ​ഹുവ മൊയിത്രയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മമത പറഞ്ഞു.

Advertisment