' അടൽ ബിഹാരി വാജ്‌പേയിയെ പോലെ നല്ല ഭരണമല്ല മോദി നൽകുന്നത്, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മോദിയെ കൊല്ലും'; നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റിൽ

New Update
narendra modi

യാദ്ഗിരി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റിൽ. ഷൊരാപൂർ താലൂക്കിലെ രംഗംപേട്ട് സ്വദേശി മുഹമ്മദ് റസൂൽ കദ്ദാരെയാണ് അറസ്റ്റിലായത്.

Advertisment

ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു വധ ഭീഷണി. കയ്യില്‍ വാളും പിടിച്ചു കൊണ്ടായിരുന്നു ഭീഷണി സന്ദേശം. അടൽ ബിഹാരി വാജ്‌പേയിയെ പോലെ നല്ല ഭരണമല്ല മോദി നൽകുന്നത്.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മോദിയെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.

വീഡിയോയിൽ മോദിക്കും യോഗിക്കുമെതിരെ ആക്ഷേപകരമായ പ്രയോഗങ്ങളും ഇയാൾ പറഞ്ഞിട്ടുണ്ട്. പ്രതിക്കെതിരെ ഐപിസി സെക്ഷൻ 505 (1) (ബി), 25 (1) (ബി), ആയുധ നിയമം എന്നിവ പ്രകാരം കേസെടുത്തതായി ഷൊരാപൂർ പൊലീസ് അറിയിച്ചു.

Advertisment