Advertisment

ഭാര്യയെ കാണാതായതില്‍ സംശയിച്ച് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു: മനം നൊന്ത് യുവാവ് പോലീസ് സ്റ്റേഷനില്‍ ആത്മഹത്യ ചെയ്തു: പൊലീസ് സ്റ്റേഷന്‍ തകര്‍ത്ത് നാട്ടുകാര്‍

ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഗുരു ചരണ്‍ മണ്ഡലിനെയും പിതാവിനെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.

New Update
crime Untitledasean

റായ്പൂര്‍:  ഭാര്യയെ കാണാതായതില്‍ സംശയിച്ച് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ മനം നൊന്ത് യുവാവ് പോലീസ് സ്റ്റേഷനില്‍ ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലാണ് സംഭവം. മരിച്ച ഗുരു ചരണ്‍ മണ്ഡലിന്റെ ഭാര്യയെ സെപ്തംബര്‍ 29 ന് കാണാതായിരുന്നു. 

Advertisment

ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഗുരു ചരണ്‍ മണ്ഡലിനെയും പിതാവിനെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.

തിരോധാനത്തില്‍ പൊലീസ് യുവാവിനെ കുറ്റപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് വാഷ് റൂമിലേക്ക് പോയ യുവാവ് മടങ്ങിവന്നില്ല. തിരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 പോലീസിന്റെ ശാരീരിക പീഡനം മൂലമാണ് യുവാവ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ 20 ദിവസം മുമ്പ് തന്റെ മരുമകളെ കാണാതായെന്നും താനും മകനും മൂന്ന് ദിവസമായി കസ്റ്റഡിയിലാണെന്നും പിതാവ് ശിവ് ചരണ്‍ മൊണ്ടല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പോലീസ് ഞങ്ങളെ നിഷ്‌കരുണം മര്‍ദ്ദിച്ചു. എന്റെ മകനെ ഭീഷണിപ്പെടുത്തി, അവന് അത് സഹിക്കാനായില്ല. ബല്‍റാംപൂര്‍ പോലീസ് കാരണമാണ് എനിക്ക് എന്റെ മകനെ നഷ്ടമായത്. പിതാവ് പറയുന്നു.

മണ്ഡലിന്റെ മരണവാര്‍ത്തയറിഞ്ഞ് ജനക്കൂട്ടം പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി. പോലീസ് സ്റ്റേഷനും വാഹനങ്ങളും അവര്‍ തകര്‍ത്തു. ഇതോടെ പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചു.

Advertisment