ജാർഖണ്ഡിൽ ഭാര്യയേയും പ്രായപൂർത്തിയാകാത്ത പെൺമക്കളെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കിയതാണ് അതിക്രൂര കൊലപാതകത്തിൽ അവസാനിച്ചത്. മദ്യപാനത്തിൻ്റെ പേരിൽ ഗുരുചരൺ പാഡിയയും ഭാര്യ ജനോയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
35355

ജാർഖണ്ഡ്: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ ഒരു സ്ത്രീയെയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.

Advertisment

മുഫാസിൽ പോലീസ് സ്റ്റേഷന് കീഴിലുള്ള ലുദ്രബാസ ഗ്രാമത്തിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാത്രിയിലാണ് സംഭവം. ഒന്നും അഞ്ചും വയസ്സുള്ള പിഞ്ച് കുഞ്ഞുങ്ങളെയാണ് കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തുന്നത്. 

മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കിയതാണ് അതിക്രൂര കൊലപാതകത്തിൽ അവസാനിച്ചത്. മദ്യപാനത്തിൻ്റെ പേരിൽ ഗുരുചരൺ പാഡിയയും ഭാര്യ ജനോയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. 

ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെ അവർ തമ്മിൽ കടുത്ത തർക്കമുണ്ടായി. മദ്യപാനതതെത്തുടർന്ന് ആ വീട്ടിൽ വഴക്കും ബഹളങ്ങളും പതിവായിരുന്നതിനാൽ ആരും ശ്രദ്ധ നൽകിയില്ല.

എന്നാൽ വഴക്ക് തീർക്കാൻ കോടാലി എടുത്ത് പാഡിയ ഭാര്യയേയും 5 വയസ്സും 1 വയസ്സും പ്രായമുള്ള പെൺമക്കളെയും വെട്ടുകയായിരുന്നെന്നും പോലീസ് പറഞ്ഞു. 

Advertisment