ബര്‍വാനി: ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്ന് വയസ്സുള്ള മകളെയും അഞ്ച് വയസുള്ള മകനെയും ആക്രമിച്ച് കൊലപ്പെടുത്തി യുവാവ്. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലാണ് സംഭവം.
ബര്‍ല പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചിച്ചാമാലി ഫാലിയ ഗ്രാമത്തില്‍ ശനിയാഴ്ച നടന്ന പ്രതിയുടെ ഭാര്യയ്ക്കും പരിക്കേറ്റതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ ഗാന്‍വാരിയ ഗ്രാമത്തില്‍ താമസിക്കുന്ന സഞ്ജയ് സിംഗാണ് പ്രതി. സിംഗിന്റെ ഭാര്യ ഭാരതി ഒരാഴ്ച മുമ്പ് വഴക്കിട്ട് സ്വന്തം വീട്ടില്‍ പോയിരുന്നു.
ശനിയാഴ്ച വീട്ടിലെത്തിയ പ്രതി വീണ്ടും ഭാര്യയുമായി വഴക്കുണ്ടാക്കി. ഇയാള്‍ ഭാര്യയെയും രണ്ട് കുട്ടികളെയും കോടാലി കൊണ്ട് ആക്രമിക്കുകയും സ്വയം പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.