ഭർ‌ത്താവിൻ്റെ സഹോദരൻ പീഡിപ്പിച്ചു; 'ഇനിമുതൽ നീ എന്റെ ഭാര്യ അല്ല, സഹോദരന്റേതാണെന്ന് ഭര്‍ത്താവ്: കൊലപ്പെടുത്താനും ശ്രമം

ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്ന ഭർത്താവിൻ്റെ സഹോദരൻ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ എത്തി ഇത് അറിഞ്ഞ ഭർത്താവ് പ്രകോപിതനായി ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
kerala police1

മുസാഫർനഗർ: ഭാര്യയെ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഉത്തർപ്രദേശിലെ മുസാഫർന​ഗറിലാണ് സംഭവം. തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഭർത്താവിനെതിരെ യുവതി പരാതി നല്‍കുകയായിരുന്നു.

Advertisment

ഭർ‌ത്താവിൻ്റെ സഹോദരൻ തന്നെ പീഡിപ്പിച്ചത് അറിഞ്ഞ് വന്ന ഭർത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. 'ഇനിമുതൽ നീ എന്റെ ഭാര്യ അല്ല, സഹോദരന്റേതാണ്' എന്ന് പറഞ്ഞ് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് ആരോപണം.

ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്ന ഭർത്താവിൻ്റെ സഹോദരൻ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ എത്തി ഇത് അറിഞ്ഞ ഭർത്താവ് പ്രകോപിതനായി ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നും യുവതി സമൂഹ മാധ്യങ്ങളിൽ കുറിച്ചു.

Advertisment