ബിജെപി നേതാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

2023 ഒക്ടോബറില്‍ തനിക്ക് ഭീഷണി കോളുകള്‍ വരുന്നുണ്ടെന്ന് കാണിച്ച് രാജ സിംഗ് സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കിയിരുന്നു. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
vasim Untitledj.jpg

ഡല്‍ഹി: ബി.ജെ.പി എം.എല്‍.എ ടി.രാജ സിങ്ങിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.

Advertisment

 40 കാരനായ മുഹമ്മദ് വസീമിനെയാണ് ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ ചന്ദ്രയങ്കുട്ട സ്വദേശിയായ വസീം ചൊവ്വാഴ്ച ദുബായില്‍ നിന്ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അറസ്റ്റിലായത്.

2023 ഒക്ടോബറില്‍ തനിക്ക് ഭീഷണി കോളുകള്‍ വരുന്നുണ്ടെന്ന് കാണിച്ച് രാജ സിംഗ് സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ ഭീഷണിയുമായി ബന്ധപ്പെട്ട് ഫോണ്‍ നമ്പറുകള്‍ നിരീക്ഷിച്ച പൊലീസ് വസീമാണ് വിളിച്ചതെന്ന് തിരിച്ചറിഞ്ഞു.

ഹൈദരാബാദ് സിറ്റി സൈബര്‍ ക്രൈം പോലീസ് വസീമിനായി ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ദുബായില്‍ നിന്ന് മടങ്ങിയെത്തിയ ഇയാളെ ഹൈദരാബാദ് വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി സൈബര്‍ ക്രൈം പോലീസിന് കൈമാറുകയായിരുന്നു. വസീം നിലവില്‍ സിസിപിഎസ് കസ്റ്റഡിയിലാണ്.

Advertisment