ആരെങ്കിലും ദയവായി ഞങ്ങളെ രക്ഷിക്കൂ...', മാണ്ഡിയിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയത് രണ്ട് കുടുംബങ്ങളിലെ 9 പേര്‍

രണ്ട് തലമുറകളുടെ ജീവിതവും സ്വപ്നങ്ങളും ബന്ധങ്ങളും ഒരൊറ്റ രാത്രിയില്‍ തകര്‍ന്നതായി ഗ്രാമവാസികള്‍ പറയുന്നു.

New Update
Untitledquad

ഡല്‍ഹി: മാണ്ഡിയിലെ വെള്ളപ്പൊക്കത്തില്‍ രണ്ട് കുടുംബങ്ങളിലെ 9 പേര്‍ ഒഴുകിപ്പോയതായി റിപ്പോര്‍ട്ട്. ഷക്കോള്‍ മലയിടുക്കുകളുടെ തീരത്ത് താമസിച്ചിരുന്ന ജാബേ റാമിന്റെയും പദം സിങ്ങിന്റെയും കുടുംബങ്ങളാണ് തിങ്കളാഴ്ച രാത്രി അപകടത്തില്‍പ്പെട്ടത്.

Advertisment

ജാബേ റാമിന്റെ വൃദ്ധയായ അമ്മ, ഭാര്യ, മരുമകള്‍, മകന്‍, പേരക്കുട്ടികള്‍ എന്നിവരടങ്ങിയ കുടുംബം മുഴുവന്‍ ഒഴുകിപ്പോയി. 'ഞങ്ങളെ രക്ഷിക്കൂ... ആരെങ്കിലും ദയവായി ഞങ്ങളെ രക്ഷിക്കൂ...' എന്ന് നിലവിളിച്ചാണ് കുടുംബം മരണത്തിലേക്ക് പോയത്.


പദം സിങ്ങും ഭാര്യയെയും വെള്ളപ്പൊക്കത്തില്‍ പെട്ട് കാണാതായി. ഇവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ഗോഹര്‍ ഉപവിഭാഗത്തിലെ സിയാന്‍ജ് പഞ്ചായത്തിലെ പങ്കലൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രി രണ്ട് കുടുംബങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായി.

രണ്ട് തലമുറകളുടെ ജീവിതവും സ്വപ്നങ്ങളും ബന്ധങ്ങളും ഒരൊറ്റ രാത്രിയില്‍ തകര്‍ന്നതായി ഗ്രാമവാസികള്‍ പറയുന്നു.

രാവിലെ സ്‌കൂളില്‍ പോകാന്‍ തയ്യാറായി ഉറങ്ങാന്‍ പോയ കുട്ടികളെ ഇനി കാണില്ല. അടുത്ത പ്രഭാതത്തിനായി ഉറങ്ങാന്‍ പോയ മാതാപിതാക്കള്‍ ഇനി ഓര്‍മ്മകളില്‍ മാത്രം ബാക്കിയാണെന്നും അവര്‍ കണ്ണീരോടെ പറയുന്നു. 

Advertisment