വേട്ടയാടുന്നതിനിടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. കാറും വീടിന്‍റെ വാതിലും തകര്‍ന്നു. രണ്ട് പേർ അറസ്റ്റിൽ

ഇവരിൽ നിന്ന് ലൈസൻസില്ലാത്ത ഷോട്ട്ഗൺ, ഏഴ് വെടിയുണ്ടകൾ, ബൈക്ക് എന്നിവ പിടിച്ചെടുത്തു. 

New Update
photos(3)

മംഗളൂരു: ഉഡുപ്പി ജില്ലയിലെ കനജാരുവിൽ വേട്ടയാടുന്നതിനിടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് കാറും വീടിന്‍റെ വാതിലും തകര്‍ന്നു. സംഭവത്തിൽ രണ്ട് പേരെ ഹിരിയഡ്ക പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

കുടി ഗ്രാമത്തിലെ കൊണ്ടടിയിലെ പ്രദീപ് (35), ഹിരിയഡ്ക ഗുഡ്ഡെയങ്ങാടിയിലെ മനോജ് (25) എന്നിവരാണ് അറസ്റ്റിലായത് .


ഇവരിൽ നിന്ന് ലൈസൻസില്ലാത്ത ഷോട്ട്ഗൺ, ഏഴ് വെടിയുണ്ടകൾ, ബൈക്ക് എന്നിവ പിടിച്ചെടുത്തു. 


വീട്ടുടമ ഗുരുരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത് . 

Advertisment