/sathyam/media/media_files/2025/07/23/images1347-2025-07-23-16-52-44.jpg)
മംഗളൂരു: തുമകൂരു ജില്ലയിൽ കൊരട്ടഗരെ താലൂക്കിലെ കൊളാലയിൽ വളം നിറച്ച ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കറ്റേനഹള്ളി സ്വദേശി രംഗശാമയ്യ (65), പുരടഹള്ളി സ്വദേശി ബൈലപ്പ (65), കൊളാല സ്വദേശി ജയണ്ണ (50) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ കാന്തരാജു, സിദ്ധഗംഗമ്മ, മോഹൻ കുമാർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നവരാണ് അപകടത്തിൽപെട്ടത്.
രംഗശാമയ്യയും ബൈലപ്പയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു, ജയണ്ണ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരിച്ചത്. നേരത്തെ ഇതേ സ്ഥലത്ത് ലോറി കടയിൽ ഇടിച്ച് ഒരാൾ മരിച്ചിരുന്നു.
തുമകൂരുവിനെ കൊളാലയുമായി ബന്ധിപ്പിക്കുന്ന റോഡ് ഗ്രാമത്തിന് സമീപം ചരിവുള്ളതാണ്.
അമിതവേഗതയിൽ വാഹനങ്ങൾ പായുന്നതും ഗ്രാമത്തിലെ ഇടുങ്ങിയ റോഡും അപകടങ്ങൾക്ക് കാരണമാവുന്നതായി നാട്ടുകാർ പറഞ്ഞു. കൊലാല പൊലീസ് കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us