അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതി. കർണാടകയിൽ കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്

കൊപ്പ സ്വദേശിയായ എച്ച്‌.കെ ദിനേശ് സമർപ്പിച്ച പരാതിയെ തുടർന്നാണ് ലോകായുക്ത എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രാജഗൗഡയുടെ വീട്, ഫാം ഹൗസ് എന്നിവയുൾപ്പെടെ നാല് സ്ഥലങ്ങളിലാണ് ലോകായുക്ത റെയ്ഡ് നടത്തിയത്. 

New Update
photos(80)

മംഗളൂരു: കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്. കർണാടക ശൃംഗേരി എംഎൽഎ ടിഡി രാജഗൗഡയുടെ വീട്ടിലാണ് ലോകായുക്ത റെയ്ഡ് നടത്തിയത്. ‌

Advertisment

കൊപ്പ സ്വദേശിയായ എച്ച്‌.കെ ദിനേശ് സമർപ്പിച്ച പരാതിയെ തുടർന്നാണ് ലോകായുക്ത എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രാജഗൗഡയുടെ വീട്, ഫാം ഹൗസ് എന്നിവയുൾപ്പെടെ നാല് സ്ഥലങ്ങളിലാണ് ലോകായുക്ത റെയ്ഡ് നടത്തിയത്. 

രാജഗൗഡ അധികാര ദുർവിനിയോഗം നടത്തിയെന്നും സർക്കാരിനെയും ആദായനികുതി വകുപ്പിനെയും വഞ്ചിച്ചുവെന്നും പരാതിയിൽ പറഞ്ഞു.

രാജഗൗഡ, ഭാര്യ ഡി.കെ പുഷ്പ, മകൻ രാജ്‌ദേവ് ടി.ആർ എന്നിവർക്കെതിരെയാണ് ലോകായുക്ത പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. രാജഗൗഡയുടെ കുടുംബാംഗങ്ങൾ അവരുടെ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറഞ്ഞു.

Advertisment