കുടകിൽ റസിഡൻഷ്യൽ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

29 വിദ്യാർഥികളെ മടിക്കേരി ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ച് രക്ഷപെടുത്തി.

New Update
photos(144)

മംഗളൂരു: കുടക് ജില്ലയിലെ മടിക്കേരിയിൽ ഹർമന്ദിർ റസിഡൻഷ്യൽ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ വിദ്യാർഥി മരിച്ചു. മടിക്കേരി താലൂക്കിലെ ചെട്ടിമാണി ഗ്രാമത്തിൽ നിന്നുള്ള രണ്ടാം ക്ലാസ് വിദ്യാർഥി പുഷ്പകാണ് (ഏഴ്) മരിച്ചത്.

Advertisment

പുലർച്ചെയാണ് 30 വിദ്യാർഥികൾ അന്തേവാസികളായ സ്‌കൂളിൽ തീപിടിത്തമുണ്ടായത്. ബാക്കി 29 വിദ്യാർഥികളെ മടിക്കേരി ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ച് രക്ഷപെടുത്തി.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. 

Advertisment