മം​ഗളൂരുവിലെ ആൾക്കൂട്ട ആക്രമണത്തിൽ മലയാളി യുവാവ് കൊലപ്പെട്ട കേസ്. മൂന്ന് പ്രതികൾക്ക് കൂടി ജാമ്യം. ഇതോടെ കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു

കോട്ടക്കൽ പറപ്പൂരിലെ അഷ്റഫ് വധക്കേസിൽ അഡീ. ജില്ലാ സെഷൻസ് കോടതി(രണ്ട്) ആണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. 

New Update
images(11)

മംഗളൂരു: മംഗളൂരുവിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികൾക്ക് കൂടി ജാമ്യം. 

Advertisment

കോട്ടക്കൽ പറപ്പൂരിലെ അഷ്റഫ് വധക്കേസിൽ അഡീ. ജില്ലാ സെഷൻസ് കോടതി(രണ്ട്) ആണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. 


ഏപ്രിൽ 27ന് കുഡുപ്പുവിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ സന്ദീപ് (14-ാം പ്രതി), ദീക്ഷിത് (15-ാം പ്രതി), സച്ചിൻ (19-ാം പ്രതി) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.


കഴിഞ്ഞ മാസം 31ന് ഇതേ കോടതി രാഹുലിനും കെ. സുശാന്തിനും ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ചത്തെ ഉത്തരവോടെ കേസിൽ മൊത്തം പ്രതികൾക്കും ഇപ്പോൾ ജാമ്യം ലഭിച്ചു.