വാൻഹായ് 503 ചരക്ക് കപ്പലിലെ പൊട്ടിത്തെറി. പരിക്കേറ്റ 4 ജീവനക്കാരെ മം​ഗളൂരു എജെ ആശുപത്രിയിലെത്തിച്ചു. രണ്ട് പേരുടെ നില അതീവ ​ഗുരുതരം

ഈ നാല് പേർക്ക് മാത്രമാണ് പൊള്ളലേറ്റിരിക്കുന്നതെന്ന് അനൗദ്യോ​ഗികമായി പൊലീസ് വ്യക്തമാക്കുന്നു.

New Update
images(116)

മം​ഗളൂരു: കേരളാ തീരത്തിന് സമീപത്ത് വെച്ച് തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 പേരെ മംഗളൂരുവില്‍ എത്തിച്ചു.

Advertisment

എ ജെ ആശുപത്രിയില്‍ നിന്ന് രണ്ട് ആംബുലന്‍സുകള്‍ മംഗളൂരു തുറമുഖത്ത് എത്തി. അപകടത്തില്‍ പരുക്കേറ്റ ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി. 


ഇവരിൽ 2 പേരുടെ നില അതീവ ​ഗുരുതരമാണ്. പൊള്ളലേറ്റതിനെ തുടർന്നുള്ള പരിക്കുകളാണുള്ളത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചിരിക്കുന്നത്. 


അപകടത്തില്‍ കേരളതീരത്ത് നിലവില്‍ ആഘാതമില്ലെങ്കിലും ബേപ്പൂര്‍, കൊച്ചി, തൃശൂര്‍ തീരങ്ങളില്‍ മീന്‍പിടുത്തം വിലക്കി. കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കള്‍ എന്തെന്ന് വെളിപ്പെടുത്തണമെന്ന് കപ്പല്‍ ഉടമകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് നിര്‍ദേശം നല്‍കി.