/sathyam/media/media_files/2025/06/12/z4ThnSsL7eFwiFMNHyMK.jpg)
മംഗളൂരു: അഹമ്മദാബാദിൽ ജനവാസ മേഖലയിൽ ദാരുണമായി തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരിൽ മംഗളൂരു സ്വദേശിയും മുംബൈ നിവാസിയുമായ ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും.
പാരീസ് എയർ ഇൻകോർപ്പറേറ്റഡിൽ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ ക്ലൈവ് കുന്ദർ ഏകദേശം 1100 മണിക്കൂർ പറക്കൽ പരിചയം നേടിയ പൈലറ്റായിരുന്നു കുന്ദർ.
8,200 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള ലൈൻ ട്രെയിനിങ് ക്യാപ്റ്റനായ സുമീത് സബർവാളിനെ കുന്ദർ സഹായിക്കുകയായിരുന്നു.
വിമാനം തകരാറിലാവുകയും തകർന്നുവീഴുകയും ചെയ്യുമ്പോൾ ഇരുവരും കോക്ക്പിറ്റിലായിരുന്നു. ഡ്യൂട്ടിയിലുള്ള സീനിയർ ക്യാബിൻ ക്രൂവിൽ ശ്രദ്ധ ധവാനും, അപർണ മഹാദിക്കും ഉൾപ്പെടുന്നു.
സൈനീത ചക്രവർത്തി, നഗന്തോയ് കോങ്ബ്രൈലത്പം ശർമ, ദീപക് പഥക്, മൈഥിലി പാട്ടീൽ, ഇർഫാൻ ഷെയ്ഖ്, ലാംനുന്തേം സിങ്സൺ, റോഷ്നി സോങ്ഖാരെ രാജേന്ദ്ര, മനീഷ ഥാപ്പ എന്നിവരെ തിരിച്ചറിഞ്ഞു.
മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.
169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us