കർണാടക നീന്തൽ താരം നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികവിവരം

ഉഡുപ്പിയിലെ നീന്തൽക്കുളത്തിൽ കരാർ അടിസ്ഥാനത്തിൽ ലൈഫ് ഗാർഡായി ജോലി ചെയ്തിരുന്ന അദ്ദേഹം മൂന്ന് വർഷമായി എംസിസി നീന്തൽക്കുളത്തിന്‍റെ മാനേജരായി പ്രവർത്തിക്കുകയായിരുന്നു. 

New Update
images(1824)

മംഗളൂരു: കർണാടക നീന്തൽ താരം കെ. ചന്ദ്രശേഖർ റായ് സുരികുമേരു (52) മംഗളൂരു സിറ്റി കോർപറേഷൻ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു.

Advertisment

ബണ്ട്വാൾ താലൂക്കിലെ കല്ലഡ്കക്കടുത്ത സുരികുമേരു സ്വദേശിയായ റായ് മംഗളൂരു കുദ്രോളിയിലാണ് താമസിച്ചിരുന്നത്.

ഉഡുപ്പിയിലെ നീന്തൽക്കുളത്തിൽ കരാർ അടിസ്ഥാനത്തിൽ ലൈഫ് ഗാർഡായി ജോലി ചെയ്തിരുന്ന അദ്ദേഹം മൂന്ന് വർഷമായി എംസിസി നീന്തൽക്കുളത്തിന്‍റെ മാനേജരായി പ്രവർത്തിക്കുകയായിരുന്നു. 

ലൈഫ് ഗാർഡായും നീന്തൽ പരിശീലകനായും അദ്ദേഹം ജോലി ചെയ്തിരുന്നു. രാവിലെ കുറച്ചുനേരം പരിശീലിക്കാമെന്ന് പറഞ്ഞ് റായ് തന്‍റെ മൊബൈൽ ഫോൺ പൂളിലെ സുരക്ഷാ ജീവനക്കാരന് നൽകിയതായി പറയപ്പെടുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. മൃതദേഹം ജില്ലാ വെൻലോക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.

Advertisment