ജയിൽ കമ്പികൾ തകർത്ത് മതിൽ ചാടി രക്ഷപ്പെട്ടു. അസമിൽ നിന്നും ജയിൽ ചാടി രക്ഷപ്പെട്ട രണ്ട് പോക്സോ കേസ് പ്രതികൾ കർണാടകയിൽ പിടിയിൽ

കുറ്റവാളികളിൽ ഒരാൾക്ക് ചിക്കമഗളൂരുവിൽ ബന്ധമുണ്ടെന്ന് അസം പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് അസം പൊലീസ് ചിക്കമഗളൂരു പൊലീസിന്റെ സഹായം തേടുകയായിരുന്നു.

New Update
arrest

മംഗളൂരു: അസമിലെ മോറിഗാവ് ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പോക്സോ കേസ് പ്രതികളെ ചിക്കമഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

അസം കോടതി 20 വർഷം കഠിനതടവിന് ശിക്ഷിച്ച എം.ഡി ജയ്റുൾ ഇസ്‌ലാം (24), സുബ്രത സർക്കാർ (33) എന്നിവരാണ് അറസ്റ്റിലായത്.


ഈ മാസം 20 നാണ് പ്രതികൾ ജയിൽ കമ്പികൾ തകർത്ത് മതിൽ ചാടി രക്ഷപ്പെട്ടത്. 


തിരച്ചിലിനിടെ കുറ്റവാളികളിൽ ഒരാൾക്ക് ചിക്കമഗളൂരുവിൽ ബന്ധമുണ്ടെന്ന് അസം പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് അസം പൊലീസ് ചിക്കമഗളൂരു പൊലീസിന്റെ സഹായം തേടുകയായിരുന്നു.

ജില്ലാ പൊലീസ് സൂപ്രണ്ട് വിക്രം അമാത്തെയുടെ നിർദേശപ്രകാരം റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക സംഘമാണ് ഇരുവരെയും കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് അസം പൊലീസിന് കൈമാറി. 

Advertisment